Latest NewsNewsInternationalOmanGulf

കടകളിൽ പരിശോധന: 700 കിലോയിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

മസ്‌കറ്റ്: ഒമാനിലെ കടകളിലും വെയർ ഹൗസുകളിലും പരിശോധന. മസ്‌കറ്റ് മുൻസിപ്പാലിറ്റി അധികൃതരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 700 കിലോയിലധികം പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സീബിലെ ഫുഡ് കൺട്രോൾ വിഭാഗവുമായി ചേർന്നാണ് മസ്‌കറ്റ് മുൻസിപ്പാലിറ്റി വിവിധ കടകളിലും വെയർഹൗസുകളിലുമായി പരിശോധന നടത്തിയത്.

Read Also: പത്തനംതിട്ടയിൽ കനത്ത മഴ: മൂന്നിടത്ത് ഉരുള്‍പൊട്ടി: നദീ തീരങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

നാലുനിയമ ലംഘനങ്ങൾ കണ്ടെത്തിയെന്നും 735 കിലോഗ്രാം കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതായും മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Read Also: സില്‍വര്‍ ലൈന്‍ പദ്ധതി, 34,000 കോടി കടമെടുത്താല്‍ പിണറായി സര്‍ക്കാര്‍ എങ്ങനെ ഇത് തിരിച്ചടയ്ക്കും? വി.മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button