KeralaNews

വ്യാജ ഡീസൽ ഉപയോഗം തടയും: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ സ്റ്റേജ് കാരിയേജുകളിൽ ഡീസലിനു പകരം അപകടകരമായി മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ഗതാഗത മന്ത്രി ആന്റണി രാജു. ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ഞങ്ങളെ വെടിവച്ചിടണം, അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല: അതിഥിതൊഴിലാളികൾക്ക് സംരക്ഷണമൊരുക്കാൻ നാട്ടുകാരും

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസൽ, മായം ചേർന്ന മറ്റ് ഇന്ധനങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും മലിനീകരണത്തിന് ഇടയാക്കുന്നതുമാണ്. ഇത്തരം വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന വാഹനങ്ങൾ പരിശോധിക്കാനും പോലീസ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് കർശന നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ ഇന്ധനക്കമ്പനികളുമായി ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ നവംബർ ആദ്യവാരം യോഗം ചേരാൻ മന്ത്രി നിർദ്ദേശം നൽകി.

Read Also: വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ തോക്കെടുക്കണം: പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനവും പോസ്റ്ററും

shortlink

Related Articles

Post Your Comments

Related Articles


Back to top button