കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി പുറത്ത്. ബലാത്സംഗത്തിന് ശേഷവും പ്രതികള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ തൊട്ടില്‍പ്പാലം സ്വദേശിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു . നേരത്തെ അറസ്റ്റിലായ രാഹുലിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം പ്രതികളെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സായൂജ്,രാഹുല്‍ ,ഷിബു, അക്ഷയ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലര്‍ത്തിയ ശീതളപാനിയം നല്കിയ ശേഷമെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികളായ സായൂജും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി വീട് വിട്ടിറങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒക്ടോബര്‍ മൂന്നാം തീയതി ജാനകികാട്ടിലേക്ക് പതിനേഴുകാരിയായ ദലിത് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയത് തെക്കേപറമ്പത്ത് സായൂജാണ്. പിന്നാലെ സുഹൃത്തുക്കളായ ഷിബു,രാഹുല്‍,അക്ഷയ് എന്നിവരും എത്തി. ശീതളപാനീയം നല്കി മയക്കിയതിന് ശേഷമായിരുന്നു ക്രൂരമായ കൂട്ട പീഡനം.
ബോധം തെളിഞ്ഞപ്പോള്‍ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ലന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി വീണ്ടും സമീപിച്ചപ്പോള്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. രാത്രി ദുരൂഹസാഹചര്യത്തില്‍ കുറ്റ്യാടിക്ക് സമീപം കുട്ടിയെ കണ്ട നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
Post Your Comments