KeralaLatest NewsNews

കേള്‍ക്കാവുന്നതിന്റെ മാക്സിമം ഞാന്‍ കേട്ടു കഴിഞ്ഞു, അവര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല: പൊട്ടിക്കരഞ്ഞ് സൂര്യ

രണ്ടുവര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ബിഗ് ബോസ് എന്നും സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ പരിചിതനായ താരമാണ് സൂര്യ ജെ മേനോന്‍. ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിനെ നേരെ സൈബര്‍ ആക്രമണവുമുണ്ടായി. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും അവധി എടുത്ത താരം വീണ്ടും സജീവമായി തുടങ്ങി.

രണ്ടുവര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ബിഗ് ബോസ് എന്നും സൂര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്നെ ചിലര്‍ വേട്ടയാടുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ.

read also: കുടുംബത്തിലെ ആരുമായും സാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛൻ ബാഗിലാക്കി വെള്ളത്തിലെറിഞ്ഞ് കൊന്നു

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ.. ‘കുറെ നാളുകള്‍ക്ക് ശേഷമാണു ലൈവില്‍ വരുന്നത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ നടക്കാറില്ല. ഇപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്ന് തോന്നി അതാണ് ലൈവില്‍ വന്നത്. ആരെയും മോശപെടുത്താന്‍ ആല്ല ലൈവില്‍ വന്നിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങള്‍ ആയി. ഷോയുടെ ഉള്ളില്‍ വച്ചിട്ട് കേള്‍ക്കാവുന്നതിന്റെ മാക്സിമം ഞാന്‍ കേട്ടു കഴിഞ്ഞു. അവിടെ ഒറ്റക്ക് സംസാരിക്കുന്നതിനു പകരം ഞാന്‍ ആരോടെങ്കിലും പരദൂഷണം പറഞ്ഞു എങ്കില്‍ ആളുകള്‍ക്ക് എന്നെ ഇഷ്ടം ആയേനെ.

എനിക്ക് അവിടെ വച്ച്‌ ഒരാളോട് ഒരു ഇഷ്ടം തോന്നി ഞാന്‍ അവിടെ വച്ച്‌ അതുപറയുകയും ചെയ്തു. ഒരു മൂന്നു മാസം കൊണ്ട് ഞാന്‍ അതിനു അവിടെ വച്ച്‌ കേള്‍ക്കാവുന്നതിനു അപ്പുറം കേട്ടു. ഒരു പെണ്‍കുട്ടിയുടെ ഐഡികാര്‍ഡ് ഒരാളുടെ പെര്‍മിഷന്‍ ഇല്ലാതെ എല്ലാ ഇടത്തും പ്രചരിപ്പിക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും വിവാഹം കഴിക്കാത്ത, ജോലി തേടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ ഐഡി അങ്ങനെ ചെയ്യാന്‍ പാടുണ്ടോ.

എന്നെ കുറിച്ചും അമ്മയെ കുറിച്ചുമുള്ള ട്രോളുകള്‍ അമ്മയുടെ നമ്ബറിലേക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ പ്രായമായ ആളുകള്‍ ആണ്. ഞാന്‍ അകത്തുണ്ടായ സമയത്തായിരുന്നു ഇതൊക്കെ. പ്രായം ആയ ആളുകള്‍ ആണെന്ന് പോലും നിങ്ങള്‍ നോക്കിയോ. ഞാന്‍ കരയുമ്ബോള്‍ ഇമോഷണല്‍ ഡ്രാമ. പ്രിയപ്പെട്ട കണ്ടസ്റ്റന്റസ് കരഞ്ഞാല്‍ നിങ്ങള്‍ക്ക് സങ്കടം ആകും. ഞാന്‍ ഇത്രയും നാളും ആളുകളുടെ മുന്‍പില്‍ അഭിനയിച്ചു. ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷമാണു അഭിനയിച്ചത്. എനിക്ക് വന്ന മൂവി ചാന്‍സസ് അവര്‍ കളഞ്ഞു, കളയിച്ചതാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button