ലക്നൗ: ഉത്തർപ്രദേശിൽ വനിതാ വോട്ടർമാരെ ഉന്നമിട്ടുള്ള നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധിയും കോൺഗ്രസും. കോൺഗ്രസ് യുപിയിൽ അധികാരത്തിൽ വന്നാൽ പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ഇലക്ട്രിക് സ്കൂട്ടറും നൽകുമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം.
‘വിദ്യാർഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്നങ്ങൾ മനസ്സിലായത്. പഠനത്തിനും സുരക്ഷയ്ക്കും ഉപകരിക്കുന്ന സ്മാർട്ട് ഫോൺ പോലും പലർക്കുമില്ല. വിദ്യാർഥിനികളുടെ യാത്രാ ബുദ്ധിമുട്ടുകളും അവർ വിവരിച്ചു’. അതിനാൽ യുപിയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കോളജ് വിദ്യാർഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടറും സ്മാർട്ട് ഫോണും നൽകുമെന്ന് പ്രിയങ്ക വ്യക്തമാക്കി.
कल मैं कुछ छात्राओं से मिली। उन्होंने बताया कि उन्हें पढ़ने व सुरक्षा के लिए स्मार्टफोन की जरूरत है।
मुझे खुशी है कि घोषणा समिति की सहमति से आज UP कांग्रेस ने निर्णय लिया है कि सरकार बनने पर इंटर पास लड़कियों को स्मार्टफोन और स्नातक लड़कियों को इलेक्ट्रानिक स्कूटी दी जाएगी। pic.twitter.com/hoW5DfhS3f
— Priyanka Gandhi Vadra (@priyankagandhi) October 21, 2021
Post Your Comments