Latest NewsNewsIndia

ഷാരൂഖ് ഖാന്റെ മന്നത്തില്‍ നടന്നത് റെയ്ഡ് അല്ല : സത്യാവസ്ഥ വെളിപ്പെടുത്തി സമീര്‍ വാങ്കഡേ

മുംബൈ: ബോളിവുഡിലെ താരചക്രവര്‍ത്തി ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ റെയ്ഡ് അല്ല നടന്നതെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മാദ്ധ്യമങ്ങളെ അറിയിച്ചു. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറണമെന്ന നോട്ടീസ് നല്‍കാനും ഇതുമായി ബന്ധപ്പെട്ട് ചില രേഖകള്‍ നല്‍കാനുമാണ് മന്നത്തില്‍ പോയതെന്ന് സമീര്‍ വാങ്കഡെ വ്യക്തമാക്കി. അതേ സമയം നടി അനന്യ പാണ്ഡേയുടെ വീട്ടില്‍ പോയത് ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കാനാണെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also : ‘ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത് സേവാഭാരതിയും മറ്റു സന്നദ്ധസംഘടനകളും: സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു’

ഇന്ന് രാവിലെയാണ് എന്‍സിബി സംഘം ഷാരൂഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. പരിശോധനയ്ക്ക് വേണ്ടിയാണ് സംഘമെത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ പരിശോധനയല്ല നോട്ടീസ് നല്‍കാനെത്തിയതെന്ന് എന്‍സിബി അറിയിച്ചു.

രാവിലെ ഷാരൂഖ് മുംബൈ ആര്‍തര്‍ റോഡിലെ ജയിലിലെത്തി ആര്യന്‍ ഖാനെ സന്ദര്‍ശിച്ചിരുന്നു. ജയിലില്‍ നിന്നും ഷാറൂഖ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ മന്നത്തിലേക്ക് എത്തിയത്.

ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതുണ്ട് എന്ന് കഴിഞ്ഞ ദിവസം എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.

ആര്യന്‍ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. അനന്യ പാണ്ഡെ കേസിലെ നിര്‍ണായക കണ്ണി ആണെന്നാണ്‌  എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button