
ടെല്‍അവീവ്: ഇന്ത്യയെ തങ്ങള്‍ അത്രയേറെ സ്നേഹിക്കുന്നുവെന്നും ഇന്ത്യ എന്നും ഇസ്രായേലിന്റെ ഏറ്റവും ശക്തമായ സുഹൃത്താണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ക്ഷണത്തെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും സ്വീകരിക്കുന്നുവെന്ന് ബെന്നറ്റ് പറഞ്ഞു.
Read Also : സംസ്ഥാനത്ത് ശക്തമായ മഴ: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഞായറാഴ്ച വരെ മഴ
ഇസ്രായേലിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം നഫ്താലി ബെന്നറ്റിനെ അറിയിച്ചത്. നഫ്താലി ബെന്നറ്റ് ഇസ്രായേല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഉന്നതതല സംഘം ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ക്ഷണം ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്നറ്റിനെ അറിയിക്കാന്‍ സാധിച്ചതായി എസ്. ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ബെന്നറ്റിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
Post Your Comments