ലക്‌നോ: യോഗിയുടെ ഭരണത്തിൽ ഉത്തർപ്രദേശ് സദ്ഭരണത്തിലേക്ക് വരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സ്വാമിത്വ യോജന പ്രകാരം ഗ്രാമത്തിലെ വീടുകളുടെ ഉടമസ്ഥാവകാശ രേഖകള്‍, അതായത് വീടുകളുടെ ഉടമസ്ഥാവകാശം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ടോയ്ലറ്റുകളും ഉജ്ജ്വലയും പോലുള്ള പദ്ധതികളിലൂടെ സഹോദരിമാരും പെണ്‍മക്കളും സുരക്ഷിതരായും അന്തസ്സുള്ളവരായും അനുവപ്പെടുന്നു പ്രധാനമന്ത്രി ആവാസ് യോജനയില്‍, മിക്ക വീടുകളും വീട്ടിലെ സ്ത്രീകളുടെ പേരിലാണ്. കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.
മുന്‍കാലങ്ങളിലെ ഉത്തര്‍പ്രദേശിന്റെ ക്രമസമാധാന നിലയെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, 2017ന് മുമ്പുള്ള ഗവണ്‍മെന്റിന്റെ നയം മാഫിയകള്‍ക്ക് തുറന്ന കൊള്ളയ്ക്ക് അവസരം നല്‍കിയിരുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ന്, യോഗിയുടെ നേതൃത്വത്തിന്‍കീഴില്‍, മാഫിയകള്‍ മാപ്പുചോദിച്ച് പലായനം ചെയ്യുകയാണ്. കര്‍ഷകരില്‍ നിന്നുള്ള സംഭരണത്തില്‍ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി ഇതുവരെ ഏകദേശം 80,000 കോടി രൂപ ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 37,000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു ‘കാലാതീതമായ ഭൂമിയാണിത്, അതിന്റെ സംഭാവന കാലാതീതമാണ്. ശ്രീരാമന്‍ ഈ ഭൂമിയില്‍ അവതാരമെടുത്തു, ശ്രീകൃഷ്ണാവതാരവും ഇവിടെ പ്രത്യക്ഷപ്പെട്ടു. 24ല്‍ 18 ജൈന തീര്‍ത്ഥങ്കരരും ഉത്തര്‍പ്രദേശിലെത്തി. മധ്യകാലഘട്ടത്തില്‍, തുളസീദാസ്, കബീര്‍ദാസ് തുടങ്ങിയ യുഗപുരുഷന്മാരും ഈ മണ്ണില്‍ ജനിച്ചു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments