Latest NewsNewsLife StyleHealth & Fitness

നിങ്ങൾക്ക് മുറിവുകളുണ്ടായാല്‍ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടോ?: കാരണം ഇതാണ്

നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍ ശരീരത്തിനകത്തേക്ക് കയറിയാല്‍ അതിനെ തുരത്തിയോടിക്കുന്നതും അവയോട് പോരാടാന്‍ നമ്മെ സജ്ജരാക്കുന്നതുമെല്ലാം നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയാണ്. പ്രതിരോധ ശക്തി കുറവായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍, പലപ്പോഴും ഇത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അതായത്, പ്രതിരോധശക്തിയുടെ കുറവ് മൂലമാണ് തുടരെ അസുഖങ്ങള്‍ പിടിപെടുന്നത് എന്ന വസ്തുത നമ്മള്‍ മനസിലാക്കാതെ പോകാം. ചില ലക്ഷണങ്ങളിലൂടെ ‘ഇമ്മ്യൂണിറ്റി’ കുറവായിരിക്കുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ലക്ഷണങ്ങളാണ് താഴെ പറയുന്നത്.

മുറിവുകളോ പരിക്കുകളോ സംഭവിച്ചാല്‍ അവ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടോ? ഇതും ‘ഇമ്മ്യൂണിറ്റി’യുടെ ബലക്ഷയത്തെ സൂചിപ്പിക്കുന്നതാകാം. മുറിവുകളില്‍ നിന്ന് പിന്നീട് അണുബാധയുണ്ടാകാതെ അതിനെ പുതിയ കോശങ്ങള്‍ വച്ച് മൂടി ഉണക്കുക എന്നത് പ്രതിരോധ വ്യവസ്ഥയുടെ ജോലിയാണ്.

Read Also  :  സംസ്ഥാനത്ത് ശക്തമായ കാറ്റിനും തീവ്ര മഴയ്ക്കും സാദ്ധ്യത,വിനാശകാരിയായ മിന്നലുണ്ടാകും:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എപ്പോഴും ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുക, ഇതൊരുപക്ഷേ പ്രതിരോധശക്തിയുടെ കുറവായിരിക്കാം സൂചിപ്പിക്കുന്നത്. പ്രധാനമായും വയറ്റിനകത്ത് കാണുന്ന നല്ലയിനം ബാക്ടീരിയകളാണ് പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്. ഈ ബാക്ടീരിയകളുടെ കുറവ് പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

എപ്പോഴും അസഹ്യമായ ക്ഷീണവും തളര്‍ച്ചയും തോന്നുന്നതും പ്രതിരോധശക്തിയുടെ കുറവ് മൂലമാകാം. ഓര്‍ക്കുക, ക്ഷീണവും തളര്‍ച്ചയും പലവിധത്തിലുള്ള ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയുമെല്ലാം ഭാഗമായി വരാം. അതിനാല്‍ തന്നെ തുടര്‍ച്ചയായി നില്‍ക്കുന്ന ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ വൈകാതെ തന്നെ ഡോക്ടറെ കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button