Latest NewsNewsFood & CookeryLife StyleHealth & Fitness

ഇടയ്ക്കിടെ ദാഹം അനുഭവപ്പെടാറുണ്ടോ?: എങ്കിൽ ശ്രദ്ധിക്കുക, ഈ അസുഖങ്ങളുടെ സൂചനയാകാം

വേനല്‍ക്കാലത്ത് പൊതുവേ നമുക്ക് ദാഹം കൂടുതലായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതായി വരാം. അതുപോലെ തന്നെ സ്‌പൈസിയായയും കൊഴുപ്പ് അധികമായി അടങ്ങിയതുമായ ഭക്ഷണം കഴിക്കുമ്പോഴും ദാഹം വര്‍ധിപ്പിക്കും. എന്നാല്‍ ഇത്തരം ഘടകങ്ങളൊന്നും സ്വാധീനിക്കാതെ തന്നെ ചിലര്‍ക്ക് എപ്പോഴും ദാഹം അനുഭവപ്പെടാം. ഇത് ആരോഗ്യപരമായ ചില പ്രശ്‌നങ്ങളുടെ, അല്ലെങ്കില്‍ അസുഖങ്ങളുടെ സൂചനയാകാം. അത്തരത്തിലുള്ള ചില അസുഖങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

പ്രമേഹം

പ്രമേഹമുള്ളപ്പോള്‍ വൃക്കകള്‍ക്ക് അധികസമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. രക്തത്തില്‍ അമിതമായിരിക്കുന്ന ഷുഗര്‍ പുറന്തള്ളുന്നതിനാണ് വൃക്ക അധികസമയം ജോലി ചെയ്യുന്നത്. ഇത് മൂലം ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടതായി വരാം. അങ്ങനെ നിര്‍ജലീകരണം സംഭവിക്കുകയും ഇടയ്ക്കിടെ ദാഹമുണ്ടാവുകയും ചെയ്യുന്നു. പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്ന് കൂടിയാണ് ഇടവിട്ടുള്ള മൂത്രശങ്കയും ദാഹവും.

Read Also  :  ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്താൻ ഈ ഒമ്പത് ശീലങ്ങൾ ഒഴിവാക്കാം!

വിളര്‍ച്ച

വിളര്‍ച്ച അഥവാ ‘അനീമിയ’ എന്ന അവസ്ഥയിലും കൂടെക്കൂടെ ദാഹം അനുഭവപ്പെടാം. ആവശ്യമായത്രയും ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ ചുവന്ന രക്താണുക്കള്‍ പര്യാപതമല്ലാതെ വരുന്ന അവസ്ഥയാണ് വിളര്‍ച്ച. ഇതിലും ദാഹം കാര്യമായ ലക്ഷണമായി വരാറുണ്ട്. തലകറക്കം, ക്ഷീണം, വിയര്‍പ്പ് തുടങ്ങി മറ്റ് പല ലക്ഷണങ്ങളും വിളര്‍ച്ചയെ സൂചിപ്പിക്കാറുണ്ട്.

ഗര്‍ഭാവസ്ഥ

ഗര്‍ഭിണിയാകുമ്പോള്‍ പല ശാരീരികമാറ്റങ്ങളും കാണാന്‍ സാധിക്കും. അസാധാരണമായ ക്ഷീണമെല്ലാം ചിലരില്‍ കാണാറുണ്ട്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ രക്തത്തിന്റെ അളവ് കൂടുകയും ഇത് മൂലം വൃക്കകള്‍ക്ക് അധികസമയം പ്രവര്‍ത്തിക്കേണ്ടിയും വരുന്നു. അങ്ങനെ ഇടവിട്ട് മൂത്രമൊഴിക്കുകയും ദാഹം അനുഭവപ്പെടുകയും ചെയ്യാം.

Read Also  :   ചർമ്മം സുന്ദരമാക്കാൻ ഐസ് ക്യൂബ്!

ഹൈപ്പര്‍കാത്സീമിയ

എല്ലുകളുടെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിന് കാത്സ്യം അവശ്യം വേണ്ട ഘടകമാണ്. എന്നാല്‍ കാത്സ്യത്തിന്റെ അളവ് കൂടുന്നതും നന്നല്ല. പാരാതൈറോയ്ഡ് ഗ്ലാന്‍ഡുകള്‍ അമിതമായി പ്രവര്‍ത്തിക്കുന്നത് മൂലമോ, ടിബി, ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥകളിലോ എല്ലാം ഹൈപ്പര്‍കാത്സീമിയ ഉണ്ടാകാം. ഇത് എല്ലുകളെ ദോഷകരമായി ബാധിക്കുകയും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാം. ഇതിന്റെയും ആദ്യലക്ഷണങ്ങളിലൊന്നാണ് ഇടവിട്ടുള്ള ദാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button