Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 112 പുതിയ കോവിഡ് കേസുകൾ. 138 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഇന്നും നാളെയും അതിശക്തമായ മഴയില്ല: വ്യാഴാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഓറഞ്ച് അലേര്‍ട്ട് ഇല്ല

738,924 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,32,733 പേർ രോഗമുക്തി നേടി. 2,124 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,095 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 304,976 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: പൂജ ചെയ്തിട്ട് ഫലമുണ്ടായില്ല, രക്ഷകനായി ജീസസ് വന്നു: വേർപിരിയാൻ ഇരുന്ന ഞങ്ങൾ വീണ്ടും വിവാഹിതരായെന്ന് മോഹിനി

shortlink

Related Articles

Post Your Comments

Related Articles


Back to top button