തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമായ മഴയാണ്. പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തി. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ആരുടെയും രക്ഷാകര്‍ത്താവ് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ്. അദ്ദേഹം ഒരുഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടതല്ല, ഇടതുപക്ഷത്തിനൊപ്പം സഹകരിക്കേണ്ടതാണെന്ന് തോന്നി. അങ്ങനെ ഞങ്ങളുമായി സഹകരിച്ചെന്നത് ശരിയാണ്. മാന്യമായ രീതിയില്‍ ഞങ്ങള്‍ സഹകരിപ്പിക്കാന്‍ തയ്യാറായി എന്നതും വസ്തുതയാണ്. ഇപ്പോ മറ്റ് എന്തെങ്കിലും നിലയുണ്ടോയെന്നും തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
read also: ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുന്നു: മഴയും കാറ്റും വീണ്ടും ശക്തമാകും, ഞായറാഴ്ച വരെ മഴ
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്റെ വിമര്‍ശനം. നെതര്‍ലന്‍ഡ്‌സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ചെറിയാൻ വിമർശിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
Post Your Comments