News

അതിതീവ്ര മഴ ഉണ്ടാകുമെന്ന് പ്രവചനം ഉണ്ടായതോടെ കൊടും വെയില്‍

പ്രവചനങ്ങള്‍ തിരുത്തി കുറിക്കുന്ന കാലാവസ്ഥാ വകുപ്പിന് ട്രോള്‍ പ്രവാഹം

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്ര മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തോടെ കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് 19ന് ഉച്ച മുതല്‍ നല്‍കിയിരുന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി. എന്നാല്‍ ബുധനാഴ്ച
രാവിലെ മുതല്‍ പൊള്ളുന്ന വെയിലായിരുന്നു മിക്ക ജില്ലകളിലും. ഉച്ചയ്ക്കു ശേഷം ചില ജില്ലകളില്‍ ഇടിമിന്നലും മഴയുമുണ്ടായതൊഴിച്ചാല്‍ നാശനഷ്ടങ്ങളൊന്നും കാര്യമായി റിപ്പോര്‍ട്ട് ചെയ്തില്ല. ഇതോടെ കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഫേസ്ബുക് പേജില്‍ ഉള്‍പ്പെടെ പലരും കമന്റിടാന്‍ തുടങ്ങി- ‘നല്ല വെയില്‍’ ‘വെയില്‍ സഹിക്കാന്‍ വയ്യ..’ തുടങ്ങി ട്രോളുകളുടെ പൂരമായിരുന്നു പിന്നെ.

Read Also : പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടി, മലപ്പുറത്തും ഉരുള്‍പൊട്ടല്‍: അതിരപ്പിള്ളി വാഴച്ചാല്‍ അടച്ചു

ബുധനാഴ്ച മിക്ക ജില്ലകളിലും തെളിഞ്ഞ ആകാശവും വെയിലും പരന്നതോടെ, കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമായി മാറ്റി. വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിരുന്നതും കാലാവസ്ഥാ വകുപ്പിന് മാറ്റേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button