![](/wp-content/uploads/2021/10/note.jpg)
കൃഷ്ണഗിരി: 65,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി അന്ധനായ വയോധികന്‍. ചിന്നക്കണ്ണ് എന്നയാളാണ് തന്റെ സമ്പാദ്യമായ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്നുള്ള അഭ്യര്‍ത്ഥനയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലാ കലക്ടര്‍ ഓഫീസിലാണ് പരാതി നല്‍കിയത്. 2016 നവംബര്‍ 8ന് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് അറിഞ്ഞിട്ടില്ലെന്നാണ് ചിന്നക്കണ്ണ് പരാതിയില്‍ പറയുന്നത്. ഭിക്ഷാടനം നടത്തി സ്വരൂപിച്ച 65,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇയാളുടെ കൈവശമുള്ളത്.
കഴിഞ്ഞ നാല് വര്‍ഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തന്റെ ജീവിതത്തിലെ ഏക സമ്പാദ്യമാണെന്നും വാര്‍ധക്യകാലത്തിനായി ഇതുമാത്രമേ കരുതിവെച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments