ഡൽഹി: നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡൽഹിയിലുള്ള ന്യൂ കല്യാൺ മാർഗ് വസതിയിലെത്തിയാണ് കൃഷ്ണകുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് കൃഷ്ണകുമാർ തന്നെയാണ് വിവരം പുറത്തുവിട്ടത്.
‘അനുഗ്രഹീത നിമിഷം. മോദിജിയെ കണ്ടു. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അറിയിച്ചു’ കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. അടുത്തിടെ നടന്ന ബിജെപി പുനഃസംഘടനയിലാണ് കൃഷ്ണകുമാറിനെ ബിജെപി ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.
Post Your Comments