Latest NewsKeralaNews

ഡാമുകളിലെ വെള്ളം തുറന്നു വിടൽ: ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: അബുദാബിയിലെ എല്ലാ സർക്കാർ സേവനങ്ങളും 2021 അവസാനത്തോടെ ഓൺലൈനാകും

‘എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കും. പമ്പാ ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കുമെന്നും’ അദ്ദേഹം അറിയിച്ചു.

‘ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന്’ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: റോഡു മുറിച്ച്‌ കടക്കവെ യുവതികളെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി, എസ്‌ഐ അറസ്റ്റില്‍: വിഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button