ഉത്തർപ്രദേശ്: ജനങ്ങൾക്ക് പേടിസ്വപ്‌നമായിരുന്ന കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. തലയ്‌ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ബംഗ്ലാദേശി കുറ്റവാളിയായ ഹംസയെ ആണ് യു.പി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇയാളുടെ പക്കൽ നിന്നും പോലീസ് തോക്കുകൾ കണ്ടെടുത്തു. ഇന്നലെ രാത്രി ഉണ്ടായ ഏറ്റുമുട്ടലിലായിരുന്നു സംഭവം.
വാരണാസി, ലക്നൗ എന്നിവടങ്ങളിലെ ദൗത്യങ്ങളുടെ സൂത്രധാരനായിരുന്നു ഹംസയെന്ന പോലീസ് പറയുന്നു. ആയുധങ്ങളുമായി എത്തിയ ഹംസയെയും സംഘത്തെയും പട്രോളിംഗിനെത്തിയ പോലീസ് സംഘം പിടികൂടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചു. ഇതിനെ ഹംസ പൊലീസിന് നേരെ വെടിയുതിർത്തു. ഇതോടെ പോലീസിനും പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലിൽ ഹംസയുടെ സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമായാൽ ഇയാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി അടക്കം നാല് സംസ്ഥാനങ്ങളിൽ മോഷണം സ്ഥിരമാക്കിയ ആളാണ് ഹംസയെന്ന് പോലീസ് പറയുന്നു.
Post Your Comments