Latest NewsNewsIndia

മഴക്കെടുതി : കേരളത്തിന് തമിഴ്‌നാടിന്റെ കൈത്താങ്ങ്

 

ചെന്നൈ : മഴക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങുമായി തമിഴ്നാട്. കേരളത്തിന് ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്.

Read Also : പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കണം : താലിബാന് തുറന്ന കത്തെഴുതി മലാല യൂസഫ്‌സായി

‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ നമ്മുടെ സഹോദരങ്ങളായി കണ്ട് മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.

‘നിങ്ങള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും നാശനഷ്ടം ബാധിച്ച എല്ലാവര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു’ , ആത്മീയ നേതാവ് ദലൈലാമ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തില്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button