തിരുവനന്തപുരം: സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറന്നുവിടാന്‍ തീരുമാനമായി. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവിടങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു . വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളുണ്ടാവാം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകള്‍ തുറക്കുക.
Read Also : മഴക്കെടുതി : കേരളത്തിന് തമിഴ്‌നാടിന്റെ കൈത്താങ്ങ്
ഇടുക്കി ഡാമിന്റെ ഷട്ടര്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡാമുകള്‍ തുറക്കുമ്പോള്‍ വേണ്ട ജാഗ്രതാനിര്‍ദേശം എല്ലായിടത്തും നല്‍കിയിട്ടുണ്ട്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാകണം.
കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ചൊവാഴ്ച പുലര്‍ച്ചെ അഞ്ചിന് ശേഷം തുറക്കുവാന്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവായി.
ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയര്‍ത്തുന്നതാണ്. 100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്.
Post Your Comments