ഇടുക്കി : സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലയിടത്തും ഉരുൾപൊട്ടിയതും മറ്റും ഇരുപതിൽ അതിൽ ജീവനുകൾ നഷ്ടപ്പെടാൻ കാരണമായി. ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന സൂചന അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ അവസരത്തിൽ അധികൃതർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഒരു പോസ്റ്റ്.
ഡാം തുറന്നുവിട്ട വെള്ളം ഒടുവിൽ എത്തുന്നത് കടലിലാണ്. കിഴക്കൻ മലകളിൽ നിന്ന് പലവഴി സഞ്ചരിച്ച വെള്ളം കടലിലെത്തുമ്പോൾ കടലിൽ ഇറക്കമായിരിക്കണം. കടലിലും സമീപത്തുള്ള കായലിലും ഇറക്കമുള്ള സമയത്തുവേണം ഡാമിലെ വെള്ളം എത്താൻ. മറിച്ച് കടലിലും കായലിലും ഏറ്റമുള്ള സമയത്താണ് വെള്ളം എത്തുന്നതെങ്കിൽ വെള്ളം കരയിലേക്ക് പടരുമെന്നു എം വി ബെന്നി പറയുന്നു.
എം വി ബെന്നി പങ്കുവച്ച പോസ്റ്റ് പൂർണ്ണ രൂപം
ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. എന്നുവെച്ചാൽ കേരളത്തിലെ ഏതാണ്ട് എല്ലാം ഡാമുകളും തുറക്കേണ്ടി വരും എന്നർത്ഥം.
ഡാമുകൾ തുറക്കേണ്ട അവസ്ഥ ഉണ്ടായാൽ തുറക്കുക തന്നെ വേണം. വെള്ളം ഒഴുക്കിവിടാൻ വേറെന്ത് ചെയ്യാനാണ്.
എങ്കിലും ഒരുകാര്യം ശ്രദ്ധിക്കണം. തുറന്ന് വിടുന്ന വെള്ളം പല കടമ്പകൾ കടന്ന് അവസാനം പടിഞ്ഞാറെ കടലിലാണ് പതിക്കേണ്ടത്. അതായത്, ഡാം തുറന്നുവിട്ട വെള്ളം ഒടുവിൽ എത്തുന്നത് കടലിലാണ്.
കിഴക്കൻ മലകളിൽ നിന്ന് പലവഴി സഞ്ചരിച്ച വെള്ളം കടലിലെത്തുമ്പോൾ കടലിൽ ഇറക്കമായിരിക്കണം. കടലിലും സമീപത്തുള്ള കായലിലും ഇറക്കമുള്ള സമയത്തുവേണം ഡാമിലെ വെള്ളം എത്താൻ.
മറിച്ച് കടലിലും കായലിലും ഏറ്റമുള്ള സമയത്താണ് വെള്ളം എത്തുന്നതെങ്കിൽ വെള്ളം കരയിലേക്ക് പടരും. ഇത് തീരദേശത്തെ വെള്ളത്തിന്റെ കാര്യത്തിലെ പ്രാഥമിക കാര്യമാണ്.
അതുകൊണ്ട്, ഡാമിലെ വെള്ളം തീരദേശത്ത് എത്തുമ്പോൾ അവിടെ ഇറക്കം ആയിരിക്കണം.
ഏറ്റവും ഇറക്കവുമൊന്നും ഐ എ എസ്സിന് പഠിപ്പിക്കുന്നില്ല, ചീഫ് എഞ്ചിനീയർ ആകാനും അതൊന്നും പടിക്കണമെന്നില്ല. പക്ഷേ, അതുകൂടി പഠിച്ചാലെ വെള്ളത്തിലെ കണക്ക് കൂട്ടൽ ശരിയാകൂ. തീരദേശത്തെ ഏത് മൽസ്യത്തൊഴിലാളിയോട് ചോദിച്ചാലും അവർ പറയും, എപ്പോഴാണ് ഏറ്റം എപ്പോഴാണ് ഇറക്കം എന്നൊക്കെ.
തീരദേശത്ത് മൽസ്യത്തൊഴിലാളികളുടെ അഭിപ്രായംകൂടി കേട്ടിട്ട് വേണം ഡാം തുറക്കാനുള്ള കൃത്യസമയം നിശ്ചയിക്കാൻ. അങ്ങനെയായാലും ദുരന്തങ്ങൾ ഇല്ലാതായെന്ന് വരില്ല. പക്ഷേ, ദുരന്തങ്ങൾ പരമാവധി കുറയ്ക്കാം.
Post Your Comments