KeralaLatest NewsNewsLife StyleDevotional

ശിവക്ഷേത്രത്തിൽ തുടർച്ചയായി 21 ദിവസം പിൻവിളക്ക് വഴിപാട് നടത്തിയാൽ

ശിവക്ഷേത്ര ദർശനത്തിൻ്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം

സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനായ മഹേശ്വരനെ ഭജിക്കുന്നത് ഏറെ ഉത്തമമാണ്. ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ലെന്നു പഴമക്കാർ പറയുന്നു. ശനി ,സൂര്യൻ, രാഹു പക്ഷബലമില്ലാത്ത ചന്ദ്രൻ എന്നിവയുടെ ദശാപഹാര കാലങ്ങളിൽ പതിവായി ശിവനെ ഭജിക്കുകയാണെങ്കിൽ എത്ര കടുത്ത ദോഷങ്ങളും അകന്നു പോകും.

ശിവക്ഷേത്ര ദർശനത്തിൻ്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണ് വിശ്വാസം. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം. തുടർച്ചയായി 21 ദിവസം പിൻവിളക്ക് കത്തിക്കുന്നത് അത്യുത്തമമാണ്. പിൻവിളക്ക് കത്തിച്ചാൽ ദാമ്പത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കും.

ശിവം എന്നാൽ മംഗളം എന്നർത്ഥം. വീടുകളിൽ ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാനവാതിലിന് അഭിമുഖമായോ വയ്ക്കുന്നതും അത്യുത്തമമാണ്. ചിത്രം വച്ചാൽ മാത്രം പോരാ നിത്യേന മൂന്ന് തവണ മഹാദേവനെയും പാർവതീദേവിയെയും സ്കന്ദനെയും ഗണപതിയേയും സ്മരിച്ചുകൊണ്ട് ശിവകുടുംബ വന്ദനശ്ലോകം ചെല്ലുന്നത് കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും . കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ പ്രധാന മാർഗ്ഗം കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button