ഡൽഹി: ജമ്മു കാശ്മീരിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളിലും തീവ്രവാദി അക്രമണങ്ങളിലും പ്രതികരണവുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്ത്. കാശ്മീരിൽ അമുസ്ലീംങ്ങളും ബംഗ്ലാദേശിൽ ഹിന്ദുക്കളും കൊല്ലപ്പെട്ട സംഭവവും പൂഞ്ചിലെ വൻതോതിലുളള നുഴഞ്ഞ് കയറ്റവും ഒമ്പത് ജവാൻമാരുടെ മരണവും തമ്മിൽ ബന്ധമുണ്ടോ? എന്നും ദക്ഷിണേഷ്യയിൽ വലിയതോതിലുളള ഇസ്ലാമിക അജണ്ട പ്രവർത്തിക്കുന്നതായും അദ്ദേഹം ട്വീറ്ററിൽ പറഞ്ഞു. ജമ്മു കാശ്മീരിലെ ശ്രീനഗർ, പുൽവാമ ജില്ലകളിലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരരുടെ അക്രമണമുണ്ടായതിന് ശേഷമാണ് തിവാരിയുടെ പ്രതികരണം.
ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്ത് ഇതര സംസ്ഥാന കച്ചവടക്കാരനെ ഭീകരർ വെടിവെച്ചു കൊള്ളുകയായിരുന്നു. ബീഹാർ സ്വദേശിയായ അരവിന്ദ് കുമാർ വെടിയേറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മറ്റൊരു സംഭവത്തിൽ, പുൽവാമ ജില്ലയിൽ ഉത്തർപ്രദേശ് സ്വദേശിയായ സഗീർ അഹ്മദ് എന്ന തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ബംഗ്ലാദേശിൽ ഇസ്ലാമിക വിശുദ്ധ ഗ്രന്ഥം അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഡസൻ കണക്കിന് ഹിന്ദു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ട് ഹിന്ദു യുവാക്കൾ കൊല്ലപ്പെടുകയും, ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തിന് നേരെയുള്ള പോലീസ് വെടിവെയ്പ്പിൽ ഏഴോളം പേർ കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.
Is there a link between killing of Non Muslims in Kashmir,Hindus in Bangladesh &massive infiltration in Poonch leaving nine Jawans dead?
Perhaps so.A larger Pan Islamist agenda is at work in South Asia https://t.co/YiDAlu334Thttps://t.co/NQeaPB08fmhttps://t.co/w7Yi8ucQac
— Manish Tewari (@ManishTewari) October 17, 2021
Post Your Comments