Latest NewsKeralaNews

I-pill ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? തുറന്ന ചോദ്യവുമായി വീണ്ടും ശ്രീലക്ഷ്മി അറക്കൽ

നിങ്ങളുടെ ജീവിതത്തിൽ ‘i pill’കഴിച്ചപ്പോൾ സംഭവിച്ച ദുരിതങ്ങൾ എന്തൊക്കെയാണ്?

ലൈംഗികവും സദാചാരവുമായ വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിലൂടെ പലപ്പോഴും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്‌ക്കൽ വിവാദങ്ങളിൽ നിറയാറുണ്ട്. വ്യത്യസ്തമായ പോസ്റ്റുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും സൈബർ ഇടങ്ങളിൽ തിളങ്ങി നിൽക്കുന്ന ശ്രീലക്ഷ്മി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

നിങ്ങളുടെ ജീവിതത്തിൽ ‘i pill’കഴിച്ചപ്പോൾ സംഭവിച്ച ദുരിതങ്ങൾ എന്തൊക്കെയാണ്? എന്ന അന്വേഷണവുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി.

read also: തീവ്രവാദികൾക്ക് സാമ്പത്തിക സഹായം ചെയ്ത പ്രബോധകന് ഏഴ് വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി

താരത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിങ്ങളുടെ ജീവിതത്തിൽ ‘i pill’കഴിച്ചപ്പോൾ സംഭവിച്ച ദുരിതങ്ങൾ എന്തൊക്കെയാണ്?
എന്നെ ഇന്നലെ ഒരു പെൺകുട്ടി വിളിച്ചു അവൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടായി എന്ന് ആണ് പറഞ്ഞത്. വേറൊരാൾ യോനി ഡ്രൈ ആകുന്നു ചൊറിച്ചിൽ ആണെന്നും പറഞ്ഞു …എൻ്റെ പേഴ്സണൽ കാര്യം പറഞ്ഞാല് മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടും വേദനയും ആണ്. മാത്രമല്ല മൂത്രത്തിന് അതിയായ ദുർഗന്ധവും. കൂടാതെ നിങ്ങളുടെ ഐ ഗുളിക കഥകൾ കമന്റ് ബോക്സിൽ / ഇൻബോക്സിൽ പങ്കിടുക. ഞാൻ അതിനെക്കുറിച്ച് ഒരു വീഡിയോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു

ഈ പോസ്റ്റിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ എങ്ങനെ സമൂഹ മാധ്യമങ്ങളിൽ പറയാൻ കഴിയുന്നു എന്നാണ് ഒരു വിഭാഗം ആളുകൾ താരത്തിന്റെ പോസിറ്റിന് താഴെ ചോദിക്കുന്നത്.

shortlink

Post Your Comments


Back to top button