കൊച്ചി: ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനം വിഷമഘട്ടത്തിലാണ്. വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരെ പരിഹസിച്ച് ആർ.ജെ സലീമും മുന്‍ ജഡ്ജ് എസ്. സുധീപും രംഗത്ത്. സർക്കാർ കൊട്ടിഘോഷിച്ച നെതർലൻഡ്സ് മോഡൽ, റീബിൽഡ് കേരള, ഡാം മിസ്മാനേജ്‌മെന്റ് റിപ്പോർട്ടുകൾ’ എന്നിവ എന്തായി എന്നായിരുന്നു ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനെതിരെയാണ് ആർ.ജെ സലീമും മുന്‍ ജഡ്ജ് എസ്. സുധീപും രംഗത്ത് വന്നത്.
‘മുഴുഭ്രാന്ത-നായ’ഒരുത്തനേ പ്രളയത്തെച്ചൊല്ലി ഇങ്ങനെ അര്‍മാദിക്കാന്‍ കഴിയൂ എന്ന് മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്. സുധീപ് ഫേസ്‌ബുക്കിൽ കുറിച്ചു. പ്രളയക്കെടുതിയില്‍ നാട് നട്ടം തിരിയുമ്പോള്‍, പ്രളയട്രോളുകള്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് അവന്‍ (ശീജിത്ത് പണിക്കര്‍)പ്രളയം ആഘോഷിക്കുകയാണെന്നും ന്യൂസ് റൂമില്‍ ക്ഷണിച്ചിരുത്തി അവനെയൊക്കെ സംഭവമാക്കാന്‍ ശ്രമിക്കുന്നവരെയാണ് ആദ്യം തല്ലേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനും വിഷപ്പാമ്പിനുമിടയിലെ എന്തോ ഒരു ജന്തുവാണിത്. ലോകത്തൊരു മനുഷ്യരൂപത്തോടും ഇത്രയും അറപ്പ് തോന്നിയിട്ടില്ല എന്നാണു ആർ.ജെ സലിം വിമർശിച്ചത്. ഇവന് ചുറ്റുമുള്ള ഓരോരുത്തരും എത്രത്തോളം അപകടത്തിലാണ് എന്ന് സ്വയം തിരിച്ചറിയണം. പതഞ്ഞു വമിക്കുന്ന വെറുപ്പ്, റേപ്പ് റൊമാന്റിസൈസ് ചെയ്യുന്ന പെർവേട്, അശ്ലീലത ശീലമാക്കിയ ഞരമ്പൻ, മനുഷ്യർ മരണം മുന്നിൽക്കണ്ട് നിൽക്കുമ്പോൾ അതാഘോഷിക്കുന്ന ക്രിമിനൽ ആണെന്നാണ് സലിം രൂക്ഷമായി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
Post Your Comments