Latest NewsKeralaNews

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകും: മന്ത്രി കെ രാജൻ

തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം ആയി നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. മരിച്ചവരുടെ ആശ്രിതര്‍ക്ക് കാലതാമസം കൂടാതെ ധനസഹായം വിതരണം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 23 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിത്.

അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴ ദുര്‍ബലമായി. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നുണ്ട്. ഇന്ന് വൈകീട്ട് വരെ തുടര്‍ന്നേക്കും. പക്ഷെ, ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയില്ലെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാംപുകളാണ് ഇതുവരെ തുറന്നിരിക്കുന്നത്.

അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞെങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10ന് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button