കോട്ടയം : അപ്രതീക്ഷിതമായുണ്ടായ മഴയിലും വെള്ളപൊക്കത്തിലും കൂട്ടിക്കലിൽ വലിയ നാശമാണ് വിതച്ചത്. മഴ ദുരന്തമുഖമായി മാറിയപ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റേയും ആയകാലം സ്വരുക്കൂട്ടിയത് ഒലിച്ചുപോയതിന്റേയും ആഘാതത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍. ഇന്നലെ രാത്രി തന്റേയും കുട്ടികളുടേയും നേര്‍ക്ക് കുത്തിയൊലിച്ചുവരുന്ന വെള്ളത്തിന് മുന്നില്‍ ഒരു നിമിഷം മനോധൈര്യം കൈവിട്ടിരുന്നെങ്കില്‍ എന്ന് ആശ്ചര്യപ്പെടുകയാണ് കോട്ടയത്തെ കൂട്ടിക്കല്‍ ചപ്പാത്ത് നിവാസിയായ ഒരു വീട്ടമ്മ.
‘ഇന്നലെ 9 മണിയോടെ അടുക്കളയില്‍ കുട്ടികളേയും കൊണ്ട് നില്‍ക്കുമ്പോളാണ് വെള്ളം വന്നത്. ഇതോടെ ജീവനും കൊണ്ട് ഓടി. മുന്നോട്ട് ഓടിയപ്പോള്‍ അവിടേയും വെള്ളം. ഭര്‍ത്താവ് കടയില്‍ പോയേക്കുവായിരുന്നു. ഞങ്ങൾക്ക് എല്ലാം പോയി, ഇനി ഒന്നുമില്ല. ഉടുതുണിക്ക് മറുതുണിയില്ല. ഇട്ടിരിക്കുന്ന ഡ്രസ് പോലും ഓരോരുത്തരോട് വാങ്ങിച്ചതാണ്. ഒരു നേരത്തെ ബിസ്കറ്റിന് കുഞ്ഞുങ്ങള്‍ കിടന്ന് കരയുകയായിരുന്നു. ഇന്നലെ മൊത്തം പട്ടിണിയായിരുന്നു. ഒരു പൊലീസുകാരന്റെ വീട്ടിലാണ് ഇന്നലെ താമസിച്ചത്’- വീട്ടമ്മ പറഞ്ഞു.
Read Also : ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
‘എന്റെ വീട് മൊത്തം പോയി. എല്ലാം ഒലിച്ചുപോയി, ഇനി ഒന്നുമില്ല.താനൊരു അര്‍ബുദ രോഗിയാണ്. ഞങ്ങൾ ഇനി എങ്ങോട്ട് പോകും, പത്ത് പൈസ ഇല്ല കൈയ്യില്‍ ഇല്ല’- മറ്റൊരു വീട്ടമ്മ പറഞ്ഞു.
അതേസമയം, കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലിൽ കുഞ്ഞിന്റെ ഉള്‍പ്പെടെ നാലു മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഇതോടെ ആകെ മരണം ഏഴായി. ഇനി കാണാതായ ആറുപേരെ കൂടി കണ്ടെത്താനുണ്ട്. ഇടുക്കി കൊക്കയാറില്‍ എട്ടുപേര്‍ക്കായാണ് തിരച്ചില്‍ നടത്തുന്നത്. മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
Post Your Comments