തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയും സാഹചര്യങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. രക്ഷാ പ്രവര്‍ത്തനത്തിന് സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം എത്തിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
‘കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ.നിത്യാനന്ദ റായിയുമായി ചർച്ച നടത്തി. ദേശീയ ദുരന്തനിവാരണ സേന സർവസജ്ജമായി രക്ഷാപ്രവർത്തനത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെലികോപ്ടറുകളടക്കം സംസ്ഥാനം ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. സൈന്യത്തിൻ്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് ‘- മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Also : ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ല: ധോണി
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴക്കെടുതികള്‍ രൂക്ഷമാവുമ്പോഴും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലേക്ക് എന്‍ഡിആര്‍എഫിന്റെ രണ്ടാമത്തെ സംഘത്തെ അയച്ചിട്ടുണ്ട്. ഇതോടെ കൊക്കയാറില്‍ ഇന്നലെ വൈകുന്നേരത്തോടുകൂടി നിലച്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments