KeralaLatest NewsNews

‘പാലായിലെ ദുരിതം ക്ഷണിച്ച് വരുത്തിയത്, സമുദായത്തെ അപകീർത്തിപ്പെടുത്തുമ്പോൾ ഓർക്കണം’: ജലീലിന്റെ പേരിൽ വ്യാജ പോസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ദുരിതപെയ്ത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. തെക്കൻ കേരളത്തിൽ പെയ്ത ശക്തമായ മഴയിൽ നിരവധി പേരെ കാണാതായി. ഇതിനിടയിൽ കെ.ടി ജലീലിന്റെ പേരിൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോർട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. പാലായിലെ ദുരിതം ക്ഷണിച്ച് വരുത്തിയത് ആണെന്ന് കെ.ടി ജലീൽ ആരോപിക്കുന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തന്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച ആൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കെ.ടി ജലീൽ വ്യക്തമാക്കുന്നത്.

‘ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറിൽ നിന്നാണ് 0096565935907 എൻ്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്സപ്പിൽ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാൾ വലിയ ഹൃദയശൂന്യൻ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും’, കെ. ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

‘അല്ലാഹുവിന്റെ അദാബിന് കാലതാമസം ഇല്ല. പാലായിൽ പെയ്തിറങ്ങിയ ദുരിതം ക്ഷണിച്ച് വരുത്തിയത്. ഒരു സമുദായത്തെ അപകീർത്തിപ്പെടുത്തുമ്പോൾ ഏത് തമ്പുരാനായാലും ഓർക്കണം, അവർക്ക് പിന്നിലൊരു ശക്തിയുണ്ടെന്ന്. മുസൽമാന്റെ ആയുധം പ്രാർത്ഥനയാണ്. ആ പ്രാർത്ഥന ദൈവം കേട്ടു. ഇനി ഇത് പ്രളയ ജിഹാദ് ആണെന്ന് മാത്രം പറയരുത്’, എന്നായിരുന്നു കെ.ടി ജലീലിന്റെ പേരിൽ വ്യാപകമായി പ്രചരിച്ച സ്‌ക്രീൻ ഷോട്ടിൽ ആരോപിക്കുന്നത്.

മുൻവർഷം ഉണ്ടായ പ്രളയത്തിൽ പാലാ ബിഷപ്പ് ഹൌസിൽ വെള്ളം കയറിയിരുന്നു. വെള്ളത്തിൽ നിൽക്കുന്ന ബിഷപ്പിന്റെ ചിത്രവും പുറത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വ്യാജ പോസ്റ്റ് സൃഷ്ടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button