കൊച്ചി: സമൂഹത്തില്‍ നടക്കുന്ന അനീതി നിര്‍ഭയത്തോടെ വിളിച്ചു പറയുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മനുഷ്യത്വ വിരുദ്ധ സിദ്ധാന്തങ്ങളുടെ പ്രയോക്താക്കളായി ബിജെപി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയില്‍ സുധീഷ് യെഴുവത്തിന്റെ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജര്‍മ്മനിയെ മാതൃകയാക്കി വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ ദേശീയ പ്രശ്നം. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹത്തില്‍ നടക്കുന്ന അനീതി നിര്‍ഭയത്തോടെ വിളിച്ചു പറയുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് ബി ജെ പി സ്വീകരിക്കുന്നത്’, എം. എ ബേബി പരിഹസിച്ചു.
Post Your Comments