Latest NewsKeralaNewsLife StyleFood & CookeryHealth & Fitness

നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടാത്തവർ ആരും തന്നെ കാണില്ല. പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദനയുണ്ടാവൻ കാരണമാകുന്നത്. എന്നാൽ. നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാൽ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിർദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകൾ കഴിക്കുന്നതും സഹായിക്കും.

Read Also  :  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം

കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാൻ സഹായിക്കും.

തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകൾ ഉപയോഗിക്കുന്നത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button