Latest NewsNewsIndia

തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പം, എല്ലാവരും സുരക്ഷിതരായിരിക്കണം : പ്രളയക്കെടുതിയില്‍ ട്വീറ്റുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി കനത്ത മഴ തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലടക്കം കനത്ത നാശനഷ്ടങ്ങളും സംഭവിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട കേരള ജനതയ്ക്ക് ആശ്വാസ വാക്കുകളുുമായി വയനാട് എംപി രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. എല്ലാവരും സുരക്ഷിതരായിരിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കേരള ജനതക്കൊപ്പമാണ് താനെന്നും പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു.

Read Also : കശ്മീരിൽ വീണ്ടും ഭീകരാക്രമണം: രണ്ട് ഇതരസംസ്ഥാനക്കാർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേരാണ് മരിച്ചത്. 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button