KottayamNattuvarthaLatest NewsKeralaNews

കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബം: ആറ് മരണം, നാല് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

കൂട്ടിക്കൽ: കോട്ടയം കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ ആറ് പേർ മരിച്ചു. ഒറ്റപ്ലാക്കൽ മാർട്ടിനും ഭാര്യയും മക്കളുമാണ് മരണപ്പെട്ടത്. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തു. നാല് പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി എന്നീ രണ്ടിടങ്ങളിലായാണ് ഉരുൾപൊട്ടൽ ഉണ്ടായത്. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല.

സ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ വിശദമായ മുന്നൊരുക്കം നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Also Read:പാലം മുറിച്ച് കടക്കവേ കാർ കുത്തൊഴുക്കില്‍ പെട്ടു: കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button