Latest NewsCricketNewsIndiaSports

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മുംബൈ: മുൻ ഇന്ത്യൻ അണ്ടർ19 ക്യാപ്റ്റൻ അവി ബറോട്ട് (29) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 2019-20 സീസണിൽ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്ര ടീമിലെ അംഗമായിരുന്നു. കരിയറിൽ ഹരിയാനയെയും ഗുജറാത്തിനെയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി.

ബറോട്ട് 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1547 റൺസും ലിസ്റ്റ് എ കളികളിൽ 1030 റൺസും ടി20 യിൽ 717 റൺസും നേടി.

Read Also:- കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

സൗരാഷ്ട്രക്ക് വേണ്ടി അദ്ദേഹം 21 രഞ്ജി ട്രോഫി മത്സരങ്ങളും 17 ലിസ്റ്റ് മത്സരങ്ങളും 11 ആഭ്യന്തര ടി20 മത്സരങ്ങളും കളിച്ചു. 2011ൽ ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റനായിരുന്നു ബറോട്ട്. ഈ വർഷം ആദ്യം ഗോവയ്ക്കെതിരായ സയ്യിദ് മുസ്താഖ് അലി ട്രോഫി മത്സരത്തിൽ വെറും 53 പന്തിൽ 122 റൺസ് നേടി ബറോട്ട് ശ്രദ്ധനേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button