നീലഗിരി: നീലഗിരിയില്‍ നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി. ഒരു വര്‍ഷത്തിനിടെ നാലുപേരെ കൊലപ്പെടുത്തിയ കടുവയെ മസിനഗുഡിയിലെ വനമേഖലയില്‍ വച്ചാണ് പിടികൂടിയത്.
read also: യുവാവിനെ തല്ലിക്കൊന്ന് കൈപ്പത്തി വെട്ടിമാറ്റിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി: രണ്ട് പേര്‍ അറസ്റ്റില്‍
മുതുമല വന്യജീവി സങ്കേതത്തിനകത്ത് നേരത്തെ നരഭോജി കടുവയെ കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തെരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ അന്വേഷിച്ചത്. ഇന്നലെ മയക്കുവെടി വെച്ചതിന് പിന്നാലെ കടുവ കാട്ടിനുള്ളിലേക്ക് കടന്നിരുന്നു.
കടുവയെ വെടിവെച്ച് കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിട്ടിരുന്നു.
Post Your Comments