ThiruvananthapuramLatest NewsKerala

വിജയദശമി ആഘോഷത്തിനിടെ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം: 3 പേർക്ക് ഗുരുതര പരിക്ക്  

ഗുരുതര പരിക്കുകളോടെ മൂന്ന് ആർഎസ്എസ് പ്രവർത്തകർ ആശുപത്രിയിൽ, ഒരു സിപിഎം പ്രവർത്തകൻ പോലീസ് പിടിയിൽ 

വെഞ്ഞാറമൂട്: വിജയദശമി ആഘോഷങ്ങൾ പൂർത്തിയാക്കി ശാഖയിൽ നിന്ന ആർ എസ് എസ് പ്രവർത്തകർക്ക് നേരെ  സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറി അക്രമം. ഖണ്ഡ് കാര്യവാഹ് എം.അനീഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണ്ഡൽ ബൗദ്ധിക് പ്രമുഖ് ജിതിൻ, മുഖ്യ ശിക്ഷക് രാഹുൽ, വിനീഷ്  എന്നിവരെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വിജയദശമി ആഘോഷം കഴിഞ്ഞ് ശാഖയിൽ നിന്ന ആർ എസ് എസ് പ്രവർത്തകരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിൻ്റെ നേതൃത്വത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ ശാഖയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സിപിഎം പ്രവർത്തകരായ വിഘ്നേഷ്, വിപിൻ എന്നിവർ കയ്യിൽ കരുതിയിരുന്ന മാരകായുധങ്ങളുമായി ആർ എസ് എസ് പ്രവർത്തകരെ വെട്ടി പരിക്കേപ്പിക്കുകയായിരുന്നു.

സംഭവത്തിൽ വെഞ്ഞാറമൂട് കേസ് എടുത്തു. എന്നാൽ അക്രമത്തിൽ സിപിഎം മുഖ്യ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം. സംഭവം കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും സിപിഎം പ്രവർത്തകനായ അനിൽകുമാറിനെ മാത്രമേ പോലീസിന് പിടികൂടാൻ കഴിഞ്ഞുള്ളൂ . എന്നാൽ ഭരണത്തിൻ്റെ മറവിൽ ആർ എസ് എസ് പ്രവർത്തകരെ പോലീസ് പ്രതി ചേർക്കാൻ ശ്രമിക്കുകയാണ് എന്ന് ആർ എസ്എസ് നേതാക്കൾ ആരോപിച്ചു.

പ്രദേശത്ത് സിപിഎം ഗുണ്ടകൾ ക്രമസമാധാനം തകർത്ത് അക്രമത്തിന് നേതൃത്വം നൽകുകയാണെന്ന് ഇവർ പറയുന്നു. വിജയ ദശമി ദിവസമായ ഇന്നലെ ആർഎസ്എസിന്റെ 96 -മത് സ്ഥാപകദിന ആഘോഷങ്ങളും ആയുധ പഠനോപകാരണങ്ങളുടെ പൂജയും വിവിധ ശാഖകളിൽ ആഘോഷിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പഥസഞ്ചലനവും നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button