തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്ത ശക്തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിയ്ക്ക് അയവുവരുന്നതായി റിപ്പോർട്ട്. ഇതോടെ ഈ മാസം 19 ന് ശേഷം ലോഡ് ഷെഡിങ് വേണ്ടിവരില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു. കൽക്കരി ക്ഷാമം നീണ്ടു പോവുകയും വാങ്ങുന്ന വൈദ്യുതിയിൽ പ്രതിദിനം 400 മെഗാവാട്ട് കുറവ് ഉണ്ടാകുകയും ചെയ്താൽ ഈ മാസം 19-ന് ശേഷം ലോഡ് ഷെഡിങ് ഏര്പ്പെടുത്താനായിരുന്നു നീക്കം. എന്നാൽ, തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചതോടെ സാഹചര്യം മാറുകയായിരുന്നു.
Read Also : പോലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന് ഇനി സർക്കാർ പറയും: പുതിയ മാർഗ നിർദ്ദേശം ഉടൻ പുറത്തു വിടും
കാലാവസ്ഥ മാറി ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായ ദിവസങ്ങളിലേത് പോലെ കരാർപ്രകാരം ലഭിക്കേണ്ട 300 മെഗവാട്ട് വൈദ്യുതി ഇപ്പോഴും കുറവാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഉപഭോഗം കുറഞ്ഞതിനാൽ പ്രതിദിനം ഈ 300 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം വേണ്ടി വരുന്നില്ല. അതിനാൽ മിച്ചമുണ്ടായിരുന്ന 50 മെഗാവാട്ട് വൈദ്യുതി വൈദ്യുതി ബോർഡിന് പവർ എക്സ്ചേഞ്ചിൽ വിൽക്കാനും സാധിച്ചു. നിലവിലെ സ്ഥിതി ഈ മാസം 19ന് ശേഷവും തുടർന്നാൽ ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്നാണ് കെഎസ്ഇബി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Post Your Comments