കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വന്‍ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്നും സുധാകരൻ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രതികരണത്തിലായിരുന്നു സുധാകരന്റെ പരാമർശം.
ചര്‍ച്ചകളില്‍ രാഷ്ട്രീയം പറയുമ്പോള്‍ അത് പറയുന്നയാളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് ഭൂഷണമല്ലെന്ന് സുധാകരന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന് സുധാകരൻ അറിയിച്ചു.
‘ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയം പറയുമ്പോള്‍ അത് പറയുന്നയാളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ല. ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വന്‍ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. പുല്‍വാമയിലും പത്താന്‍ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിന്റെ കാവല്‍ക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയെ പറ്റി കോണ്‍ഗ്രസ് മിണ്ടരുത് എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം? സംഘപരിവാറുകാര്‍ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മുതിരേണ്ട’, സുധാകരൻ വ്യക്തമാക്കി.
Post Your Comments