ന്യൂഡൽഹി : കോവിഡിന് കാരണമായ കൊറോണ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. വെറസിന്‍റെ ഉറവിടം കണ്ടെത്താൻ 26 അംഗ പുതിയ വിദഗ്‍ധ സംഘത്തിനാണ് ലോകാരോഗ്യ സംഘടന രൂപം നൽകിയത്. കോവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നൽകി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്.
ചൈനയിലെ വുഹാനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് രണ്ട് വർഷം അടുത്തിരിക്കുയാണ്. ഇപ്പോഴും എങ്ങിനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താൻ ആയിട്ടില്ല. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാണോ ഏതെങ്കിലും ലാബിൽ നിന്നും വൈറസ് ചോർന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങൾ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് ഇത് കണ്ടെത്തുന്നതിന് പിന്നിലെ പ്രധാന തടസ്സം.
Post Your Comments