ചെന്നൈ : കാമുകിയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്‌ക്കടുത്ത് കീഴ്‌പൊരുവായ് ഗ്രാമത്തിൽ താമസിക്കുന്ന എം രാമരാജാണ് (19) നാട്ടുകൂട്ടം ചേർന്ന് വിവാഹം ഉറപ്പിച്ചതിന് പിന്നാലെ തൂങ്ങിമരിച്ചത്.
നാട്ടുകാരിയായ യുവതിയുമായി രാമരാജ് പ്രണയത്തിലായിരുന്നു. അതിനിടെ ഗർഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നൽകി. തുടർന്ന് യുവതിയുടെ വീട്ടുകാർ ചേർന്ന് നാട്ടുകൂട്ടത്തെ സമീപിക്കുകയായിരുന്നു. അതേസമയം കാമുകിയുടെ ഗർഭത്തിൽ തനിക്ക് ബന്ധമില്ലെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞ രാമരാജ് തനിക്ക് കല്യാണം വേണ്ടെന്നും വ്യക്തമാക്കി. എന്നാൽ നാട്ടുകൂട്ടം ചേർന്ന് ഇരുവരുടേയും വിവാഹം ഉറപ്പിക്കുകയായിരുന്നു.
ഇതേതുടർന്ന് ഇരു വീട്ടുകാരും വിവാഹത്തിനുള്ള ഏർപ്പാടുകളുമായി മുന്നോട്ട് പോക്കുകയായിരുന്നു. ഇതിന് പിന്നാലെ രാമരാജ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Post Your Comments