തിരുവനന്തപുരം: സംസ്ഥാനത്ത് പുത്തന്‍ തരംഗം സൃഷ്ടിച്ച് കാരവാന്‍ ടൂറിസം. കാരവാന്‍ കേരള എന്ന പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കിയത്. ഇതിന്റെ ആദ്യപടിയായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവാന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും, ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് പുറത്തിറക്കി. പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ ഭാരത് ബെന്‍സാണ് കാരവന്‍ നിര്‍മിച്ചത്. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവാനാണ് നിര്‍മിച്ചത്.
വിനോദ സഞ്ചാരികള്‍ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കുന്നതാണ് കാരവന്‍ ടൂറിസം. പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് തയ്യാറാക്കുക. പ്രാദേശിക വിനോദ കേന്ദ്രങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം. പകല്‍ യാത്രയും രാത്രി യാത്രയും വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലാണ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജി.പി.എസ് തുടങ്ങി ഒരു ആഡംബര ക്യാരവാനില്‍ എന്തൊക്കെയുണ്ടോ അതൊക്കെയും സര്‍ക്കാരിന്റെ ഈ കാരവാനുലുമുണ്ടാകും.
കേരളത്തില്‍ കാരവാന്‍ ടൂറിസം പുതിയ തരംഗമായി മാറുമെന്ന് പിഎ മുഹമ്മദ് റിയാസ്
പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവാന്‍ ടൂറിസം. രജിസ്റ്റര്‍ ചെയ്ത കാരവാനുകള്‍ക്ക് പ്രത്യേക ലോഗോ അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം കാരവാനുകളുടെ യാത്ര തടസരഹിതമായിരിക്കുമെന്നും അനാവശ്യ പരിശോധനകളില്‍ നിന്ന് ടൂറിസം കാരവാനുകളെ ഒഴിവാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Post Your Comments