Latest NewsNewsIndia

ബിഎസ്എഫിന്റെ സാന്നിധ്യം വർധിപ്പിക്കുന്നത് രാജ്യത്തെ കൂടുതൽ ശക്തമാക്കും: കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് അമരീന്ദർ സിംഗ്

ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തികളോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററാക്കി ഉയർത്തിയത് കഴിഞ്ഞ ദിവസമാണ്

ന്യൂഡൽഹി : അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നൽകിയ കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വർദ്ധിപ്പിക്കുന്നത് രാജ്യത്തെ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ രാഷ്‌ട്രീയത്തിലേക്ക് വലച്ചിഴക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

‘നമ്മുടെ സൈനികർ കശ്മീരിൽ വീരമൃത്യു വരിച്ചിരിക്കുകയാണ്. പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികൾ പഞ്ചാബിലേക്കും മറ്റും ആയുധങ്ങളും മയക്കുമരുന്നും വലിയ തോതിൽ കടത്തുന്ന കാഴ്ചയും നാം കാണുന്നുണ്ട്. ദേശീയ സുരക്ഷയുടെ കാര്യം വരുമ്പോൾ നമ്മൾ ഒരിക്കലും രാഷ്‌ട്രീയം കാണിക്കരുത്. രാഷ്‌ട്രീയത്തിനും മുകളിലായിരിക്കണം രാജ്യത്തിന്റെ സുരക്ഷ. 2016ൽ സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും’-അമരീന്ദർ പറഞ്ഞു.

Read Also  :  വഴി അറിയില്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്താം: ഗൂഗിൾ മാപ്പിൽ ചേർന്ന് ആയാസ രഹിത യാത്രയൊരുക്കി അബുദാബി നഗരസഭ

ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തികളോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററാക്കി ഉയർത്തിയത് കഴിഞ്ഞ ദിവസമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് ഉത്തരവിറക്കിയത്. അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ വരെ ബിഎസ്എഫിന് പരിശോധനകൾ നടത്താം. 15 കിലോമീറ്റർ വരെ ദൂരത്തിൽ മാത്രമായിരുന്നു നേരത്തെ ബിഎസ്എഫിന് അധികാരമുണ്ടായിരുന്നത്. ഈ പ്രദേശത്തിനുള്ളിൽ തിരച്ചിലോ അറസ്റ്റോ നടത്താൻ ബിഎസ്എഫിനും പൂർണ അധികാരം ഉണ്ടായിരിക്കും. ഇതിന് സംസ്ഥാനങ്ങളുടെയോ അവിടുത്തെ പോലീസിന്റെയോ അനുവാദം ആവശ്യമില്ല എന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button