![](/wp-content/uploads/2021/10/tvm-1.jpg)
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു (42) ആണ് അറസ്റ്റിലായത്. നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. ശ്രീകാര്യം പൊലീസാണ് പ്രതിയെ ചൊവ്വാഴ്ച രാത്രിയോടെ പിടികൂടിയത്.
നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവില്‍ പോയ ബിജുവിനെ കല്ലറയില്‍ നിന്നാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളില്‍ നിന്നായി 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്.
നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കേസില്‍ സൂപ്രണ്ട് ശാന്തി അടക്കമുള്ളവര്‍ പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.
Post Your Comments