Latest NewsKeralaIndia

ഐഷ സുൽത്താനയ്ക്കും മീഡിയ വണ്ണിനുമെതിരെ അന്വേഷണത്തിന് ഉത്തരവുമായി കേന്ദ്രം

അതേസമയം മലയാളമാധ്യമങ്ങൾ ഐഷ സുൽത്താനയ്ക്ക് വലിയ പിന്തുണയാണ് ബയോ വെപ്പൺ പരാമർശത്തിൽ നൽകിയത്.

ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികൾക്കെതിരെ കേന്ദ്രം ബയോ വെപ്പൺ ഉപയോഗിച്ചു എന്നാരോപിച്ച ഐഷ സുൽത്താനയ്‌ക്കെതിരെയും ആ വിഷയം ചർച്ചയാക്കുകയും വാർത്തയാക്കുകയും ചെയ്ത മീഡിയ വൺ ചാനലിനെതിരെയും അന്വേഷണം നടത്താൻ ഉത്തരവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം.

അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സംസ്ഥാന ജോയിന്റ് കോ ഓർഡിനേറ്റർ അഡ്വക്കേറ്റ് രതീഷ് ഗോപാലൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് അയച്ച പരാതിയെ തുടർന്നാണ് നടപടി.  തുടർ നടപടികൾക്കായി ആഭ്യന്തര മന്ത്രാലയം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി കൈമാറുകയായിരുന്നു.

തുടർന്ന് വിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറി ശ്യാം സുന്ദർ പരാതിയിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ബ്രോഡ്കാസ്റ്റിങ് വകുപ്പ് അണ്ടർ സെക്രട്ടറി സോണിക് ഖട്ടാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതേസമയം മലയാളമാധ്യമങ്ങൾ ഐഷ സുൽത്താനയ്ക്ക് വലിയ പിന്തുണയാണ് ബയോ വെപ്പൺ പരാമർശത്തിൽ നൽകിയത്. നടൻ പൃഥ്വിരാജ് ഉൾപ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button