തിരുവനന്തപുരം: പാല ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ 41 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാതിരിക്കാനാണ് താൻ അത് ചെയ്യാത്തതെന്ന് പി സി ജോര്‍ജ് പറഞ്ഞു. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിയുമായുള്ള അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്നും പി സി വ്യക്തമാക്കുന്നുണ്ട്.
‘പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തിന്റെ വിശ്വാസികളോടാണ് സംസാരിച്ചത്. നമ്മുടെ പെണ്‍കുട്ടികള്‍ പോകുന്നുണ്ടെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കണം, അതാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം സംസാരിച്ചത് കുറുവിലങ്ങാട് പള്ളിയിലായിരുന്നു. അല്ലാതെ പാളയം ചന്തയിലോ മൈതാനത്തോ ഒന്നും അല്ല. അദ്ദേഹം പറഞ്ഞത് നര്‍ക്കോടിക് ജിഹാദിലും ലൗ ജിഹാദിലും പെടാതെ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്നാണ്. അതിന്റെ ചുമതല മാതാപിതാക്കൾ ഏറ്റെടുക്കണമെന്നായിരുന്നു. എട്ട് നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുമ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. അത് പറയാനുണ്ടായ സാഹചര്യം ടിപ്പു പണ്ട് ഹിന്ദു, ക്രിസ്ത്യൻ പെണ്‍കുട്ടികളെ പിടിച്ച് കൊണ്ടുപോയി അയാളുടെ പട്ടാളത്തിന് ബലാത്സംഗം ചെയ്യാന്‍ കൊടുക്കുവായിരുന്നു. മുസ്ലീം പെണ്‍കുട്ടികളെ കൊടുത്തില്ലാലോ? ഒരിക്കല്‍ ഈ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ടിപ്പുവില്‍ നിന്ന് രക്ഷപ്പെടാന്‍ പള്ളിയില്‍ കയറി ഒളിച്ച് നിന്നു. ടിപ്പു അവരെ കണ്ടില്ല. ഒടുവില്‍ 8ാം ദിവസമാണ് പെണ്‍കുട്ടികള്‍ പുറത്തുവന്നത്. 8 ദിവസം ഉപവാസമായിരുന്നു. അതിന്റെ ഓര്‍മ്മയ്ക്കാണ് ക്രിസ്ത്യാനികള്‍ 8 നോമ്പ് ആചരിക്കുന്നത്. സ്ത്രീത്വത്തിന്റെ അഭിമാനം രക്ഷിക്കാനുള്ള നോമ്പാണത്. നിങ്ങള്‍ എന്നെ വര്‍ഗീയ വാദിയായി കൂട്ടിക്കോളൂ. എനിക്ക് ഒരു കുഴപ്പമില്ല’, പിസി ജോര്‍ജ് വ്യക്തമാക്കി.
‘പിതാവ് പറഞ്ഞത് ശരിയോ തെറ്റോ എന്നതിനപ്പുറത്ത്, പിതാവ് താമസിക്കുന്ന അരമനയിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് താലിബാൻ ഗുണ്ടകൾക്ക് പ്രതിഷേധം നടത്താൻ എന്താണ് അവകാശം? പാണക്കാട് താങ്കളോ മുസ്ലിം നേതാക്കളോ ആ പ്രകടനം തെറ്റായി പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ. പിതാവ് പറഞ്ഞതിൽ ഒരു കുറ്റവും ഇല്ല. സത്യം പറയാൻ പാടില്ലേ? ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്. കല്യാണം കഴിഞ്ഞാൽ ഒരു പ്രസവം നിർബന്ധം ആണ്. അത് കഴിഞ്ഞാല്‍ അവരെ സിറിയയിലേക്കാണ് കൊണ്ടുപോകുന്നത്. താലിബാൻ പട്ടാളക്കാർക്ക് ഇട്ടുകൊടുക്കുകയാണ്. എന്താണ് മുസ്ലീം പെണ്‍കുട്ടികളെ കൊണ്ടുപോകാത്തത്. മുസ്ലീങ്ങള്‍ പറയുന്നത് ഇവിടെ മുസ്ലീങ്ങള്‍ മാത്രം മതിയെന്നാണ്. എന്നാല്‍ ആ സ്വഭാവം മാറണം. എല്ലാവരും ഒത്തൊരുമിച്ച് പോകുകയാണ് വേണ്ടത്. ഇവന്‍മാര് കൊണ്ട് പോയ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതൊന്നുമല്ല യഥാര്‍ത്ഥ കണക്ക്. വിവരങ്ങള്‍ ഞങ്ങളുടെ കൈയ്യിലുണ്ട്. അവരുട ദുരനുഭവങ്ങളുടെ വീഡിയോ പകർത്തിവെച്ചിട്ടുണ്ട്. അതൊന്നും ഞാൻ പുറത്തുവിട്ടില്ല, പുറത്തുവിട്ടാൽ കേരളത്തിൽ കലാപം ഉണ്ടാകും’, പി സി പറയുന്നു.
Post Your Comments