തിരുവനന്തപുരം: കൂടുതല്‍ ഒളിമ്പിക്‌സ് മെഡലുകള്‍ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു വേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സര്‍ക്കാർ മുന്‍നിരയില്‍ ഉണ്ടാകുമെന്നും, കായിക രംഗത്ത് നിന്ന് വിരമിച്ചാലും കായിക താരങ്ങളുടെ സേവനം കേരളത്തിന് ആവശ്യമുണ്ട് എങ്കില്‍ മാത്രമേ ഇനിയും വലിയ നേട്ടങ്ങള്‍ സാധിക്കൂവെന്നും, ജി വി രാജ പുരസ്‌ക്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നതിനിടെ അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കാണ് ഇത്തവണ ഒളിമ്പിക്സ് മെഡല്‍ നേടാന്‍ കഴിഞ്ഞത്. വരുംകാലങ്ങളില്‍ അവയുടെ എണ്ണം വര്‍ധിക്കണമെന്നാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതിനു നാം ഏറെ മുന്നേറേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ നാടിനൊപ്പം, മുന്നില്‍നിന്നുകൊണ്ടുതന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും’, മുഖ്യമന്ത്രി പറഞ്ഞു.
‘നാടിന്റെ സാന്നിധ്യം അന്താരാഷ്ട്രതലത്തില്‍ എത്തിച്ചവരെയാണ് നാം ഇപ്പോള്‍ ആദരിക്കുന്നത്. ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് കഴിയും. അതിലൂടെ വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനമാകണം. ജീവിതത്തിന്റെ യുവത്വം കായിക രംഗത്തിനായി മാറ്റിവച്ചവരാണ് ഇന്നത്തെ കായികതാരങ്ങള്‍. കായികരംഗത്തുനിന്ന് നാളെ വിരമിച്ചാലും നിങ്ങളുടെ സേവനം നാടിനാവശ്യമാണ്’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments