അബുദാബി: യുഎഇ എല്ലാവരുടെയും രാജ്യമാണെന്നും എല്ലാവരുടെയും വീടാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. അദ്ദേഹം തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘യുഎഇ എല്ലാവരുടെയും രാജ്യമാണെന്നും എല്ലാവരുടെയും വീടാണെന്നും ഞങ്ങള്‍ പറയുന്നു. ഞങ്ങളുടെ അനുഭവം എല്ലാവര്ക്കും ലഭ്യമാകും. ഞങ്ങളുടെ ബന്ധം എല്ലാവരുമായും നല്ല രീതിയില്‍ തുടരും,’ എന്ന് ഷെയ്ഖ് മുഹമ്മദ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ബിസിഡബ്ല്യു അറബ് യൂത്ത് സര്‍വെയുടെ പതിമൂന്നാം പതിപ്പിന്റെ പ്രകാശനത്തിന്റെ തലേദിവസമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ പ്രസ്താവന നടത്തിയത്. അമേരിക്കയെക്കാളും കാനഡയെക്കാളും അറബ് യുവതലമുറയിലെ കൂടുതല്‍ പേര് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമായി തിരഞ്ഞെടുക്കുന്നത് യുഎഇയെയാണെന്നാണ് സര്‍വെ റിപ്പോര്‍ട്ട്.
47 ശതമാനം പേരാണ് യുഎഇ തിരഞ്ഞെടുത്തത്. അമേരിക്ക 19 ശതമാനം പേര് തിരഞ്ഞെടുത്തപ്പോള്‍ കാനഡ തിരഞ്ഞെടുത്തത് 15 ശതമാനം പേരാണ്.
Post Your Comments