ദോഹ: രാജ്യത്ത് ബൂസ്റ്റർ വാക്‌സിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം. വാക്‌സിനെടുത്തവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് എടുത്ത് 8 മാസത്തിലധികം പൂർത്തിയാക്കിയ കോവിഡ് വൈറസ് ബാധ ഉണ്ടാകാൻ സാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവർക്കാണ് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ നേതൃത്വത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്. ഫൈസർ, മോഡർണ വാക്‌സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.
Read Also: അറബിക്കടലില്‍ കാണാതായ കടല്‍ നിരീക്ഷണയന്ത്രത്തിന്റെ മുകളിൽ കേരള അതിർത്തിയിലെ മത്സ്യത്തൊഴിലാളികള്‍
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ ബൂസ്റ്റർ വാക്‌സിൻ നൽകുന്നത്. നിലവിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരിൽ കോവിഡ് രോഗബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇത്തരക്കാർ എത്രയും വേഗം ബൂസ്റ്റർ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ നിർബന്ധം: നിർദ്ദേശം നൽകി സൗദി അറേബ്യ
Post Your Comments