തിരുവനന്തപുരം: ശബരിമല ചെമ്പോല വിഷയം നിയമസഭയിലും. ചെമ്പോലയെ കുറിച്ചുള്ള ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെമ്പോല വിഷയം വിവാദമായ സാഹചര്യത്തിലാണ് നിയമസഭയിലും ഇത് ചർച്ചയായത്. മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോലയെപ്പറ്റി പ്രതിപക്ഷനേതാവാണ് ചോദ്യം ഉയര്‍ത്തിയത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ചെമ്പോല വ്യാജമാണെന്ന് തന്നെയാണ്.
‘ചെമ്പോല വ്യാജമായി നിർമ്മിച്ചതാണെന്ന് ഇതിനകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഒരു ഘട്ടത്തിലും ഈ ചെമ്പോല ഔദ്യോഗികമായി എവിടെയും തെളിവായി നൽകിയിട്ടില്ല, അത് മാത്രമല്ല ഇതിനെതിരെ വിശദമായ അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം ഉചിതമായ നടപടി സ്വീകരിക്കും’ മുഖ്യമന്ത്രി പറയുന്നു.
ഡിജിപിയും എഡിജിപിയും തട്ടിപ്പുകാരന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സിനോടും അന്വേഷണം ആവശ്യപ്പെട്ട് പറഞ്ഞ മുഖ്യമന്ത്രി ലോക്‌നാഥ് ബഹ്‌റയെ ന്യായീകരിച്ചു. എന്നാൽ ഇതോടെ സോഷ്യൽ മീഡിയ സിപിഎമ്മിനെതിരെ രംഗത്തെത്തി.
ശബരിമല പ്രക്ഷോഭ കാലത്ത് പാർട്ടി മുഖപത്രമായ ദേശാഭിമാനിയും കൈരളിയും സർക്കാരിനെ രക്ഷിക്കാനായി ഈ വ്യാജ ചെമ്പോല ആയുധമാക്കിയതിന്റെ തെളിവുകൾ നിരത്തിയാണ് ഇവർ രൂക്ഷ വിമർശനം നടത്തുന്നത്. മുഖ്യമന്ത്രി കയ്യൊഴിഞ്ഞതോടെ ദേശാഭിമാനി തേഞ്ഞെന്നാണ് ഇവർ പറയുന്നത്.
വീഡിയോ കാണാം:
Post Your Comments