Latest NewsNewsLife StyleHealth & Fitness

നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് നട്ടെല്ലിന്റെ ആരോ​ഗ്യം. നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നട്ടെല്ല് നാഡീവ്യവസ്ഥയില്‍ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.
നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കാം. അതുകൊണ്ട് തന്നെ നട്ടെല്ലിന്റെ ആരോഗ്യത്തിനായി നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഒരുപാട് നേരം ഇരിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്താണെങ്കില്‍ അല്‍പ്പനേരത്തേക്ക് ഇടവേളകളെടുത്ത് എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. ഇടിയ്ക്കിടെ ശരീരം സ്‌ട്രെച്ച് ചെയ്യുന്നതും നല്ലതാണ്.

ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്ന പല സ്ത്രീകളെയും നാം കണ്ടിട്ടുണ്ടാവും. ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

Read Also  :  പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ ഖദീര്‍ ഖാന്‍ അന്തരിച്ചു

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നതാണ്. സംസാരിക്കാനായി മൊബൈല്‍ഫോണ്‍ തോളിനും ചെവിയിലും ഇടയില്‍ വയ്ക്കല്‍, കുനിഞ്ഞിരുന്ന് ഫേണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യങ്ങളാണ്.

നിങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ തെറ്റായ പൊസിഷനില്‍ കിടക്കുന്ന ശീലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു. ചില പൊസിഷനില്‍ കിടന്നുറങ്ങുന്നത് നട്ടെല്ലിലും കഴുത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഒടുവില്‍ സന്ധി വേദന, കഴുത്ത് വേദന, നടുവേദന എന്നിവയിലേക്ക് നയിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button