മലപ്പുറം: കടലുണ്ടി പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുല്‍ മജീദിന്റെ മകന് റൈഹാനിന്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്.
മലപ്പുറത്തെ ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് 5.20നായിരുന്നു സംഭവം. പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കടവിൽ വർത്തമാനം പറഞ്ഞു കുളിക്കുന്നതിനിടെ ആസിഫും റയ്ഹാനും ഒഴുക്കിൽപെടുകയായിരുന്നു. വൈകിട്ട് 6.20 ഓടെ ആസിഫിന്റെ മൃതദേഹം കടവിനു 30 മീറ്റർ താഴെനിന്നു കണ്ടെടുത്തു. പുഴയിൽ വീണ മരത്തിന്റെ ചില്ലകൾക്കിടയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മുഹമ്മദ് ആസിഫിന്റെ (16) മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
റൈഹാന്റെ മൃതദേഹം മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി. എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് റൈഹാന്‍. മാതാവ്: ഖൈറുന്നിസ. സഹോദരങ്ങള്‍: അബ്ദുല്‍ മുഹ്സിന്, അബ്ദുല്‍ ബാസിത്, മിഷാല്‍, സന.
Post Your Comments